തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എല്ലാ സ്കൂളുകളും ശുചീകരിക്കുന്നതിനും,​സ്കൂളുകൾക്കാവശ്യമായ കൊവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്യുന്നതിനും എഫ്.എസ്.ഇ.ടി.ഒ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം 23ന് കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.എഫ്.എസ്.ഇ.ടി.ഒ സംഭാവനചെയ്യുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ മേയർ ആര്യാ രാജേന്ദ്രനും പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ ഐ.എ.എസും ഏറ്റുവാങ്ങും.