photo

നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒ വികസനത്തിനായി പ്രദേശവാസികളിൽ നിന്ന് ഏറ്റെടുത്ത ഭൂമിക്ക് കേന്ദ്ര സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തുക നൽകാതെ സംസ്ഥാന സർക്കാർ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി ആരോപിച്ചു. നഷ്ടപരിഹാരത്തുക വിതരണം ചെയ്യാത്ത സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് കരുപ്പൂര് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിലും മന്ത്രിമാരിലും നിരന്തരം സമ്മർദ്ദം ചെലുത്തിയാണ് നഷ്ടപരിഹാരത്തുക അനുവദിപ്പിച്ചത്. അടിയന്തരമായി ഇത് വിതരണം ചെയ്തില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എം.പി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പർ കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അഡ്വ .എൻ. ബാജി, കല്ലയം സുകു, നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്. അരുൺകുമാർ, ഡി.സി.സി മെമ്പർ ടി. അർജുനൻ, യു.ഡി.എഫ് ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ, കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് എസ്.എ. റഹീം, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹാഷിം റഷീദ്, മന്നൂർക്കോണം സജാദ്, നെടുമങ്ങാട് താഹിർ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഇരുമരം സജി, ഒ.എസ്. ഷീല, കണ്ണാറംകോട് സുധൻ, വാണ്ട സതീഷ്‌, വലിയമല മോഹനൻ, കൗൺസിലർമാരായ ലളിത, മന്നൂർക്കോണം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.