hareendran

പാറശാല: കിഴങ്ങുവിളകളുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളും അവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലുള്ള പരിശീലനവും പരിചയപ്പെടുത്തുന്ന പ്രദർശനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല, പാറശാല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ജുസ്മിത, പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ. അൽവേഡിസ, ഡോ.ജി. ബൈജു, ഡോ.എം.എസ്. സജീവ് തുടങ്ങിയവർ പങ്കെടുത്തു.

സി.ടി.സി.ആർ.ഐ ശാസ്ത്രജ്ഞരായ ഡോ.ജി. ബൈജു, ഡോ.എം.എസ്. സജീവ്, ഡോ.ഡി. ജഗനാഥൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

ഫോട്ടോ: കിഴങ്ങു വിളകളുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളും അവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പരിശീലനവും ഉറപ്പാക്കുന്ന പ്രദർശനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.