d

കോവളം:നേമം മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വാഴമുട്ടം ഗവൺമെന്റ് എച്ച്.എസിൽ വിദൃാർത്ഥികൾക്കായി മൊബൈൽ ഫോണുകളും ടാബുകളും വിതരണംചെയ്തു.പൂങ്കുളം വാർഡ് കൗൺസിലർ വി.പ്രമീള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.രജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ,പി.ടി.എ വൈസ് പ്രസിഡന്റ് മധു ,ആർ. പ്രദീപ് ,പത്മകുമാർ,അനീഷ് ,നസീറ,ഷജീർ,സ്റ്റാഫ് സെക്രട്ടറി ബിനു.ഡി തുടങ്ങിയവർ സംസാരിച്ചു