online-registration

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള സ്‌പെഷ്യൽ സപ്ലിമെന്ററി ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം. സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കുന്നവർ സ്‌പോർട്സ് സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രോഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ നേരിട്ടോ ഇമെയിലിലോ ഇന്ന് വൈകിട്ട് 3നകം എത്തിക്കണം. വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.