syamala

നെയ്യാറ്റിൻകര: നെല്ലിമൂട് വെൺപകൽ ചുണ്ടവിളാകം ലക്ഷംവീട് കോളനിയിൽ ശ്യാമളയുടെ (70) മരണത്തിൽ ദുരൂഹതയെന്ന് ബന്ധുവിന്റെ പരാതി. ഇന്നലെ രാവിലെയാണ് ശ്യാമളയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രിയിൽ ചെറുമകളുടെ ഭർത്താവും ശ്യാമളയും തമ്മിൽ വാക്കുതർക്കമുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് ശ്യാമളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്രി. നെയ്യാറ്റിൻകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ. വി.എൻ. സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.