നെടുമങ്ങാട് :മലവെള്ളപ്പാച്ചിലിൽ ദുരിതത്തിലായി മീനാങ്കൽ ട്രൈബൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് സമിതി.ആരോഗ്യ കിറ്റുകൾ,മാസ്കുകൾ എന്നിവ ക്യാമ്പിൽ വിതരണം ചെയ്തു. മന്ത്രി ജി.ആർ അനിൽ വിതരണം ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ എം.എൽ.എ,ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് നെടുമങ്ങാട് തഹസിൽദാർ ജെ.എൽ അരുൺ, വിതുര - ആര്യനാട് വില്ലേജ് ഓഫീസർമാർ,പഞ്ചായത്ത് പ്രസിഡന്റുമാർ,പഞ്ചായത്ത് മെമ്പർമാർ,റവന്യൂ ഉദ്യോഗസ്ഥർ,റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ടി.വിജയകുമാർ,സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ, ഉഴമലയ്ക്കൽ ബാബു,സുബാഷ്ചന്ദ്രൻ,വൈശാഖ്,മേമല വിജയൻ എന്നിവർ നേതൃത്വം നൽകി.