വിഴിഞ്ഞം: അമിത ശബ്ദത്തിൽ ഹോൺ മുഴക്കിയ ആഡംബര ടൂറിസ്റ്റ് ബസിനെ വിഴിഞ്ഞം പൊലീസ് പിന്തുടർന്ന് പിടികൂടി. ഹോൺ നീക്കം ചെയ്ത് ബസിന് പിഴയും ഇട്ടു. പന്തളത്ത് നിന്നുള്ള കൊമ്പൻ എന്ന് പേരുള്ള ബസ് നഗരത്തിൽ നിന്ന് പൂവാർ ഭാഗത്തേക്ക് പോകവേ വിഴിഞ്ഞം ജംഗ്ഷനിൽ എത്തിയപ്പോൾ വലിയ ഹോൺ മുഴക്കിയത് എസ്.ഐയുടെ ശ്രദ്ധയിൽപ്പെട്ടു. എസ്.ഐ കെ.എൽ. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്നാലെ വിട്ടു. തെന്നൂർക്കോണം ചിറയിക്കോട് ഭാഗത്തു വച്ച് ബസിനെ പിടികൂടി ഹോൺ പിടിച്ചെടുത്തു. ചെറിയ പിഴയും ഈടാക്കിയതായി പൊലീസ് അറിയിച്ചു.