തിരുവനന്തപുരം : കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ പ്രതികളായ തട്ടിപ്പുകാരുടെ സംഘടനാശക്തിയിൽ സർക്കാരിന് ഭയമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. കോർപ്പറേഷനിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യു.ഡി.എഫ് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.പി.കെ. വേണുഗോപാൽ, നെയ്യാറ്റിൻകര സനൽ, ബീമാപ്പള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, എം.പി. സാജു, എം.ആർ. മനോജ്, കരുമം സുന്ദരേശൻ, ജയകുമാർ, വി.ആർ. സിനി, കൈമനം പ്രഭാകരൻ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.