തിരുവനന്തപുരം: തമിഴ്നാട്ടിലെ പാളയംകോട്ടയിലെ ഗവ. സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദരാബാദിലെ ഗവ. നിസാമിയ ടിബ്ബി കോളേജ്, ബംഗളുരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകളില്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും 26ന് വൈകിട്ട് 5നകം സീറ്റുകളിൽ അപേക്ഷിക്കാം. വിവരങ്ങൾ www.ayurveda.kerala.gov.in വെബ്സൈറ്റിൽ.