ചേരപ്പള്ളി : പറണ്ടോട് - മീനാങ്കൽ റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കീഴ്പാലൂർ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നും കിളിയന്നൂർ മേത്തോട്ടം ആനപ്പെട്ടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സി.പി.എം പറണ്ടോട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു സമ്മേളനം ഉദ്ഘാടനം ചെയ്തു.ആർ. മോഹനൻ നായർ, സുധാകർ മിത്തൽ,ഡി.രമണി,ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ, വിതുര ഏരിയ കമ്മിറ്റി സെക്രട്ടറി ഷൗക്കത്തലി, ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, മണ്ണാറം രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം എം.എൽ. കിഷോർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സുധാകരൻ എന്നിവർ സംസാരിച്ചു. 15 അംഗ ലോക്കൽ കമ്മിറ്റിയിൽ നിന്ന് കീഴ്പാലൂർ വി. സുധാകരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.