തിരുവനന്തപുരം: വ്യാപാര ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന നേതാക്കൾ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി.രക്ഷാധികാരി പീതാംബര കുറുപ്പ്, സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ,ട്രഷറർ ഹബീബ്, സെക്രട്ടറി ചേന്തി അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാര ക്ഷേമ ബോർഡ് ചെയർമാൻ കൂടിയായ ധനമന്ത്രിക്ക് നിവേദനം നൽകിയത്.അംഗങ്ങൾക്കുള്ള മിനിമം പെൻഷൻ 1600 രൂപയിൽ നിന്ന് 8000മായി വർദ്ധിപ്പിക്കണമെന്നും മരണാനന്തര ആനുകൂല്യം ഇപ്പോഴുള്ള 40,000 രൂപയിൽ നിന്നും രണ്ടു ലക്ഷമാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.