വിഴിഞ്ഞം: കൈവിരലിൽ മോതിരം കുടുങ്ങി വേദനയിൽ പുളഞ്ഞ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്. പള്ളിച്ചൽ സ്വദേശി പ്രേം കൃഷ്ണനാണ് (30) വേദന കാരണം നീരുവന്നുവീർത്ത വിരലുമായി വിഴിഞ്ഞത്തെ ഫയർ സ്റ്റേഷനിലെത്തിയത്. തുടർന്ന് ജീവനക്കാരായ അനീഷ്, സന്തോഷ് കുമാർ എന്നിവർ ചേർന്ന് കട്ടറിന്റെ സഹായത്തോടെ മോതിരം മുറിച്ചുമാറ്റുകയായിരുന്നു.