തിരുവനന്തപുരം: ജൂവനൈൽ ഹോമിൽ നിന്ന് ചാടിയ മൂന്ന് ആൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പൂജപ്പുര ജൂവനൈൽ ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് നാലോടെയാണ് കുട്ടികൾ ചാടപ്പോയത്. തുടർന്ന് പൂജപ്പുര പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി ഒമ്പതോടെ തമ്പാനൂരിൽ നിന്ന് ഇവരെ കണ്ടെത്തിയ ഇവരെ തിരികെയെത്തിച്ചു.