കിളിമാനൂർ:കാസിമിന്റെ കടൽ എന്ന ചിത്രത്തിലെ ബിലാലിന്റെ കഥാപാത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച ബാലനടനായി തിരഞ്ഞെടുക്കപ്പെട്ട നാവായിക്കുളം സ്വദേശി എസ്.നിരഞ്ചനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്തിനായി പ്രസിഡന്റ് ബി.പി.മുരളി ഉപഹാരം കൈമാറി ഷാൾ അണിയിച്ചു.പ്ലസ് ടു വിദ്യാർത്ഥിയായ നിരഞ്ചനും കുടുംബത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യമെത്തിക്കാൻ സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്ന് ബി.പി.മുരളി അറിയിച്ചു.വൈസ് പ്രസിഡന്റ് ഡി.ശ്രീജ,നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.