കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ കേന്ദ്രമാക്കി പുതിയ വില്ലേജ് രൂപീകരിക്കണമെന്ന് സി.പി.എം അടയമൺ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആബിദഹുസൈൻ നഗറിൽ നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്തു. എ ഗണേശൻ, എസ്. സിബി, പ്രിയാ രാജേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജി. രതീഷ് രക്തസാക്ഷി പ്രമേയവും എസ്.സി ബി അനുശോചന പ്രമേയവും ദേവദാസ് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ബി.പി. മുരളി,ജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ് .ജയചന്ദ്രൻ ,ഏരിയാകമ്മറ്റിയംഗങ്ങളായ എം.ഷാജഹാൻ,ജി.വിജയകുമാർ,കെ.സുഭാഷ്,എം.മൈതീൻകുഞ്ഞ്,കെ.വത്സലകുമാർ,ടി.എൻ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. കെ.രാജേന്ദ്രൻ സ്വാഗതവും എസ്.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. എസ്.പ്രദീപ് കുമാർ സെക്രട്ടറിയായ പതിനഞ്ചംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.