spc

ചിറയിൻകീഴ്: ജലഗതാഗതം സജീവമായിരുന്ന കാലത്ത് വിദേശ സഞ്ചാരികൾക്ക് ഉൾപ്പടെ വെളിച്ചം പകർന്നിരുന്ന വിളക്കുമരവും പരിസരവും ശുചീകരിച്ചും അതിനെ ആദരിച്ചും വിദ്യാർത്ഥികൾ. ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിലുള്ള ശ്രീ ശാരദ വിലാസം ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളാണ് വിളക്കുമരത്തെ ശുചീകരിച്ചത്.

ചിറയിൻകീഴും അഞ്ചുതെങ്ങും വ്യാപാര കേന്ദ്രങ്ങളായിരുന്ന കാലത്ത് വള്ളങ്ങളിലും മറ്റുമായി നിരവധി പേർ കയർ കൊണ്ടുപോകാനായി ജല മാർഗം എത്തിയിരുന്നു. വൈദ്യുതിയില്ലാതിരുന്ന ആ കാലത്ത് വെളിച്ചം പകരാനാണ് ഇത് സ്ഥാപിച്ചിരുന്നത്. പിൽക്കാലത്ത് ഈ ചരിത്ര വസ്തുക്കൾ ആർക്കും വേണ്ടാതായി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് കുട്ടികൾ വിളക്കുമരത്തെ വൃത്തിയാക്കി റാന്തൽ തൂക്കി പൂമാലയിട്ടത്. ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ പുഷ്പഹാരവും റാന്തൽ സമർപണവും നടന്നു. പഞ്ചായത്തംഗങ്ങളായ മോനി ശാർക്കര, ബേബി, പ്രഥമാദ്ധ്യാപിക സിന്ധുകുമാരി. സി.എസ്, സി.പി.ഒ വിനോദ്, എ.സി.പി ഒ. ദീപ, ചരിത്രാദ്ധ്യാപകൻ എം.വി. അജിത്കുമാർ എന്നിവർ നേതൃത്വം നൽകി.