കിളിമാനൂർ: അടയമൺ വയ്യാറ്റിൻകര ആറ്റൂർ മേഖലകളിൽ നിരന്തരമായി പെരുമ്പാമ്പിനെ കണ്ടുവരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്തെക്കുറിച്ച് വിശദമായ പഠനവും പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ഡി.എഫ്.ഒയ്ക്കും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പരാതി നൽകി.

പ്രദേശത്തെ ഏകദേശം 40 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഈ സ്ഥലം വൃത്തിയാക്കി കൃഷിയോ മറ്റോ ആരംഭിക്കണമെന്ന് ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ട് അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിന് അധികാരികളോട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ആറ് മാസത്തിനുള്ളിൽ പത്തോളം പെരുമ്പാമ്പിനെ പിടികൂടി.