കല്ലമ്പലം:മഴയിൽ വീട് തകർന്ന കുടുംബത്തിന് കരവാരം ഗ്രാമ പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും. നെടുമ്പറമ്പ് കുന്നത്തുകോണം ഈഞ്ചവിള വീട്ടിൽ പ്രകാശിനാണ് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുന്നത്.മഴയിൽ വാസയോഗ്യമല്ലാത്തവിധം വീട് തകർന്നിരുന്നു.വീട് സന്ദർശിച്ച കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ എന്നിവരാണ് വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പുനൽകിയത്.കുടുംബത്തെ തത്ക്കാലം ബന്ധുവീട്ടിലേയ്ക്ക് മാറ്റി.