vazha-nattu-prethishedhik

കല്ലമ്പലം: റോഡ്‌ തോടായി മാറിയപ്പോൾ ബി.ജെ.പി വാഴ നട്ട് പ്രതിഷേധിച്ചു. നാവായിക്കുളം പഞ്ചായത്തിലെ കിഴക്കനേല വാർഡിലെ കുളമട - പ്ലാവിള റോഡിലാണ് ബി.ജെ.പി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. കുളമടയിൽ നിന്നും പ്ലാവിളയിലേക്കുള്ള എക റോഡാണ് പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായി തോടായി മാറിയത്. റീ ടാറിംഗ് നടക്കേണ്ട കാലം കഴിഞ്ഞിട്ട് വർഷങ്ങളായി. ആറ് മാസങ്ങൾക്ക് മുമ്പ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ചതോടെയാണ് റോഡ്‌ കൂടുതൽ തകർന്നത്. ഇതുവഴി കാൽനട യാത്രയും ദുഷ്കരമാണ്. തുടർച്ചയായി പെയ്ത മഴയിൽ റോഡ്‌ മനസ്സിലാകാത്ത രീതിയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഗ്രാമ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നാട്ടുകാർ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു വാഴനട്ട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നേതാക്കളായ പവിത്രാ കണ്ണൻ, വിജയൻ, അനിൽകുമാർ, രതീഷ് കുമാർ, വിനോദ് കുമാർ, വിജയൻ എന്നിവർ പങ്കെടുത്തു.