മുടപുരം :സി.പി.എം കിഴുവിലം ലോക്കൽ സമ്മേളനം 27 ,28 തീയതികളിൽ മുടപുരം കൂടത്തിൽ ഗോപിനാഥൻ നഗറിൽ നടക്കും.27ന് വൈകിട്ട് 4.30ന് മുടപുരം ജംഗ്ഷനിലെ പി.പ്രസന്നൻ നഗറിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സാഹിത്യകാരന്മാർ പങ്കെടുക്കും. 28ന് മുടപുരം ജംഗ്ഷനിലെ കൂടത്തിൽ ഗോപിനാഥൻ നഗറിൽ രാവിലെ 9.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.