general

ബാലരാമപുരം :അർബുദത്തേയും അതിജീവിച്ച് കേരള യൂണിവേഴ്സിറ്റി എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിനാകെ അഭിമാനവും പ്രചോദനവുമായ ബാലരാമപുരം ഹൗസിങ് ബോർഡിന് സമീപം പരുത്തിതോപ്പ് ആർ എസ് നിവാസിൽ എസ് ആർ റീതുമോളെ ബാലരാമപുരം പഞ്ചായത്ത് അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ റീതുമോളുടെ വിട്ടിലെത്തി പൊന്നാടയും മൊമന്റോയും നൽകി അനുമോദിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രെഡറിക് ഷാജി,​പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ,​എൻ കുമാരി,ജെ വത്സലകുമാരി,ജോസ് എന്നിവർ പങ്കെടുത്തു.