neyy

നെയ്യാറ്റിൻകര: നെയ്യാർ ശുദ്ധജല പദ്ധതിയുടെ പേരിൽ നെയ്യാറ്റിൻകര-കാട്ടാക്കട താലൂക്കുകളിൽ നിന്ന് ജലം തലസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ജില്ലാരൂപീകരണസമിതി നെയ്യാറ്റിൻകര മണ്ഡലത്തിന്റെ നേതൃത്വത്തിൽ നെയ്യാർ ജല അവകാശ സംരക്ഷണ വാഹനപ്രചാരണജാഥ സംഘടിപ്പിച്ചു. സമിതി ചെയർമാൻ ആർ. സുന്ദരേശൻ നായർ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ആ‌ർ. ചന്ദ്രശേഖരൻ, ജാഥാംഗങ്ങളായ ഇളവനിക്കര സാം, അമരവിള സതികുമാരി, അരങ്ങൽ ഗോപൻ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ പ്രയാണം ആരംഭിച്ചത്. അഡ്വ.ആർ.ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളത്തിൽ മാധവി മന്ദിരം ലോകസേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ. എസ്. ഹരികുമാറിനെ പൊന്നാട അണിയിച്ചു. ഡോ.സി.വി. ജയകുമാർ,ജി.ബാലകൃഷ്ണപിളള, അഡ്വ.ആർ.എസ് ഹരികുമാ‌‌ർ,ടി.സുകുമാരൻ,ആർ.ജയകുമാർ,ആർ.പത്മകുമാർ,എൽ.ആർ. സുദർശനകുമാർ,മുല്ലരിക്കോണം അനിൽകുമാർ,എം.മൊഹിനുദ്ദീൻ,കൊറ്റാമം ശോഭനദാസ്,കൈരളി ജി.ശശിധരൻ,വഴിമുക്ക് നസീർ,വെൺപകൽ രാജേന്ദ്രൻ,ശിശുപാലൻ,സജു,നെയ്യാറ്റിൻകര രാജ്കുമാർ, കെ.കെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.