ബാലരാമപുരം:ദുർഗാ പൂജ മഹോത്സവത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് വനിതാ കൂട്ടായ്മയായ ദുർഗാവാഹിനി ബാലരാമപുരത്ത് പഥസഞ്ചലനം നടത്തി.വിശ്വഹിന്ദു പരിഷത്ത് താലൂക്ക് സമിതി സംഘടിപ്പിച്ച പഥസഞ്ചലനം മുടവൂർപ്പാറയിൽ നിന്നാരംഭിച്ച് ബാലരാമപുരം അഗസ്ത്യർ സ്വാമി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.ബാലരാമപുരം മുൻ മണ്ഡൽ കാര്യവാഹിക ഭാനു മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.ആർഷവിദ്യാ സമാജം പ്രചാരിക ശ്രുതി ദുർഗാ പൂജാ സന്ദേശം നൽകി.ദുർഗാ വാഹിനി തിരുവനന്തപുരം ഗ്രാമ ജില്ലാ സംയോജിക ഹരിലക്ഷ്മിസുഗതൻപോറ്റി നേതൃത്വം നൽകി.ജില്ലാ പ്രസിഡന്റ് ഡോ:നാരായണറാവു, ജില്ലാ സംഘടനാ സെക്രട്ടറി സുഗതൻ പോറ്റി,ജില്ലാ സെക്രട്ടറി ഗോപകുമാർ, ജില്ലാ സത്സംഗ പ്രമുഖ് ഇടവഴിക്കര ജയകുമാർ എന്നിവർ പങ്കെടുത്തു.