നെയ്യാറ്റിൻകര: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് പൂന്തുറ വാറുവിളാകം വീട്ടിൽ പ്രേമ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പാറശാല പാരൂർവിളാകം പുതുവൽ പുത്തൻവിട്ടീൽ സുരേഷിനെ (45) നെയ്യാറ്റിൻകര അഡി. ജില്ലാ കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചു.

2009 ജൂൺ 6നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭർത്താവിന്റെയും വീട്ടുകാരുടെയും ശാരീരിക മാനസിക പീഡനത്തെ തുടർന്ന് വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം യുവതി ജീവനൊടുക്കിയെന്നാണ് കേസ്. സുരേഷിന്റെ അമ്മ, സഹോദരി, സഹോദരൻ എന്നിവരെ കേസിൽ വെറുതെ വിട്ടു. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയായിരുന്ന ഡി. വിജയൻ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ ഹാജരായി.