general

ബാലരാമപുരം : സി.എസ്.ബി ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് അവസാനിച്ചു.സി.എസ്.ബി നേമം ബ്രാഞ്ചിന് മുന്നിൽ പണിമുടക്കിന്റെ സമാപന പൊതുയോഗം സിഐടിയു നേമം ഏരിയ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പാപ്പനംകോട് അജയൻ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രദീപ്കുമാർ,എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം കാലടി പ്രേമചന്ദ്രൻ,​സി.ഐ.ടി.യു നേമം ഏരിയ സെക്രട്ടറി എസ്.സുദർശനൻ,സി.പി.എം നേമം ലോക്കൽ സെക്രട്ടറി വി.എസ്.ഷാജി,അനൂപ്,ജയധരൻ നായർ,സമരസമിതി കൺവീനർ എം.കെ. നാസർ,പ്രവീൺ എന്നിവർ സംസാരിച്ചു.