തിരുവനന്തപുരം: ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് ഗവ. കോളേജ് നെടുമങ്ങാടിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം സ്പോർട്സ് ക്വോട്ട സീറ്റിലേക്കുള്ള അഡ്മിഷന് സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമാ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 25 ന് നടക്കും.
രാവിലെ 9 - 10ന് ഒന്നു മുതൽ 50,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1), 10 - 11ന് 50,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
ബി ഡിസ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബാച്ച്ലർ ഒഫ് ഡിസൈൻ (ബി.ഡിസ്) പ്രവേശനത്തിനുള്ള അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 28ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471- 2525300