കടക്കാവൂർ: കടയ്ക്കാവൂർ റെയിൽവേസ്റ്റേഷൻ ഓവർബ്രിഡ്ജിന് വശങ്ങളിൽ നിൽക്കുന്ന വൻ മരങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു.
സമീപത്തുളള പോസ്റ്റ് ഓഫീസ്, സബ്ട്രഷറി, സബ് രജിസ്റ്റർ ഓഫിസ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോകുന്ന ജനങ്ങൾക്ക് ഈ മരങ്ങൾ ഭീഷണി ആണ്. അനവധി വ്യാപാരസ്ഥാപനങ്ങളും ബസ് സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും സ്ഥിതി ചെയ്യുന്ന ഇവിടെ നൂറുകണക്കിന് ആൾക്കാരാണ് ദിവസേന വന്ന് പോകുന്നത്. ചില്ലകൾ ഒടിഞ്ഞു വീണാലോ മരങ്ങൾ കടപുഴുകി വീണാലോ വൻ ദുരന്തം ആണ് ഉണ്ടാകുന്നത്. മരങ്ങളുടെ ഇരു വശങ്ങളിൽ ആയി ഇലട്രിക് ലൈനുകളും ഇലവൺ കെവി ലൈനും കടന്നു പോകുന്നുണ്ട്. മഴക്കാലം ആകുമ്പോൾ കാറ്റടിച്ചു ചില്ലകൾ ഒടിഞ്ഞു വീഴാറുണ്ട്. സമീപത്തു തന്നെ വർഷങ്ങൾക്കു മുൻപ് വഴിയേ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ കൂടി മരം ഒടിഞ്ഞു വീഴുകയും ഒരു ജീവൻ നഷ്ടമാകുകയു ചെയ്തിരുന്നു. അപകടഭീഷണി ഉയർത്തുന്ന ഈ മരങ്ങൾ ഉടനടി തന്നെ മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നിരവധി തവണ ഇത് അതികൃധരുടെ മുന്നിൽ എത്തിചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.