ആറ്റിങ്ങൽ:വീരകേരളപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവം 24 മുതൽ നവംബർ 2 വരെ നടക്കും. 23 ന് രാവിലെ 11 ന് നിവേദ്യ സമർപ്പണം. രാത്രി 7.30 ന് കൊടിയേറ്റ്. 25 ന് രാവിലെ 9 ന് കലശം,​ 26 ന് രാവിലെ 9.10 ന് കലശാഭിഷേകം,​ 27 ന് രാവിലെ 9 ന് ഗോപൂജ,​ 28 ന് രാവിലെ 8,30ന് പാൽപായസ പൊങ്കാല,​ 29 ന് രാവിലെ 9.15 ന് അരയാൽ പൂജ,​ 30 ന് രാവിലെ 9.30 ന് ആയില്ല്യ പൂജ,​ 31 ന് രാവിലെ 9ന് കലശാട്ടം,​ നവംബർ 1 ന് വൈകിട്ട് 5.30 ന് നാദസ്വരം,​ രാത്രി 10ന് പള്ളിവേട്ട. 2 ന് രാവിലെ 10.30 ന് ആറാട്ട്.