കല്ലമ്പലം: സ്കൂൾ ഒരുക്കൽ പദ്ധതിയുടെ ഭാഗമായി പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷീബ, പി.ടി.എ പ്രസിഡന്റ് വിനിത എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. സുഭാഷ്, സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, ലൈബ്രേറിയന്മാരായ ആനിപവിത്രൻ, കാവ്യ ഉണ്ണി, അക്ഷരസേന അംഗങ്ങളായ സലീന. സി.പി, ഷാജി, പ്രതാപൻ, വാർഡ് മെമ്പർ ആർ.എസ്. സത്യപാൽ എന്നിവർ നേതൃത്വം നൽകി. മൂങ്ങോട് ഇടവക വികാരി ഫാദർ ആന്റണി പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തി. വരും ദിനങ്ങളിൽ സ്കൂൾ തുറക്കലിന് ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ നടത്തുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ അറിയിച്ചു.