suspended

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയിലെ ഡ്രെയിനേജ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച അസിസ്റ്റൻറ്റ് എൻജിനിയർ, ഓവർസിയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

കരാറുകാരൻ കൃത്രിമം കാണിച്ചിട്ടും അത് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും മന്ത്രി നിർദ്ദേശം നൽകി.