ചേരപ്പള്ളി : തോളൂരും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് സി.പി.എം തോളൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.വിതുര ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.സി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ആദ്യകാല നേതാക്കളായ കെ. സോമസുന്ദരം പണിക്കർ, താന്നിമൂട് മോശ,ജി. ഗംഗാധരൻ,എസ്. പൊന്നൻ എന്നിവരെ ആദരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.മനോഹരൻ, ഇ.ജയരാജ്,ഏരിയ കമ്മിറ്റി അംഗം റെജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുദർശനൻ,മധുസൂദനൻ നായർ, ഇ.കെ. മനോഹരൻ, ശ്രീകണ്ഠൻനായർ, വി.എസ്.ജയചന്ദ്രൻ, കെ.ജി.പ്രദീപ്,വൈ.ജെറിദാസ്,എം.എസ്.അഖിലേഷ്,ബ്രാഞ്ച് സെക്രട്ടറി അഡ്വ. എം.എ.കാസിം എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി അഡ്വ.എം.എ.കാസിമിനെ വീണ്ടും തിരഞ്ഞെടുത്തു.