photo

നെടുമങ്ങാട് : ജില്ല അണ്ടർ 15 റസ്‌ലിംഗ് മത്സരത്തിൽ കൂടുതൽ പോയിന്റ് നേടി ശക്തി ജിം നേഷ്യം ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.നിള ജിം നേഷ്യത്തിനാണ് രണ്ടാം സ്ഥാനം.നെടുമങ്ങാട് കുളവിക്കോണം ഹാളിൽ നഗരസഭ ചെയർപേഴ്സണൽ സി.എസ്.ശ്രീജ മത്സരം ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,ജില്ല റസ്‌ലിംഗ് പ്രസിഡന്റ്‌ ടി.എൻ.സുരേഷ്,സെക്രട്ടറി ബി.രാജാശേഖരൻ നായർ,മുൻ ദേശീയ ഗുസ്തി താരം ജി.അനുരുദ്ധൻ,പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.