തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് http://admissions.keralauniversity.ac.in ൽ. ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും 27ന് 5 വരെ സമയം നൽകും. ട്രയൽ അലോട്ട്മെന്റിന് ശേഷം വിദ്യാർത്ഥികൾ ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളേജും കോഴ്സും മാറാനിടയുണ്ടെന്ന് സർവകലാശാല അറിയിച്ചു.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആൻഡ് സ്കൾപ്ചർ), നാലാം വർഷ ബി.എഫ്.എ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20വരെ അപേക്ഷിക്കാം.
പുനഃക്രമീകരിച്ചു
ഒക്ടോബർ 18 മുതൽ 22 വരെ നടത്താനിരുന്ന പരീക്ഷകൾ ഒക്ടോബർ 26 മുതൽ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പെഷ്യൽ പരീക്ഷ
നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. ഡിഗ്രി സ്പെഷ്യൽ പരീക്ഷ നവംബർ 1 മുതൽ ആരംഭിക്കും.