പാറശാല: കനറാ ബാങ്ക് സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റിയുമായി സഹകരിച്ച് ബാങ്കിംഗ് ശില്പശാല സംഘടിപ്പിച്ചു. ചെറുകിട കർഷകർ, തൊഴിലുറപ്പു തൊഴിലാളികൾ, മറ്റിതര കാർഷിക മേഖലകളിൽ പണിയെടുക്കുന്നവർ എന്നിവർക്കായി ബാങ്ക് നടപ്പാക്കുന്ന സബ്‌സിഡിയോടുകൂടിയതും കുറഞ്ഞ പലിശ നിരക്കുള്ളതുമായ വായ്പകളെക്കുറിച്ച് നടന്ന ശില്പാശാലയിൽ 175 പേർ പങ്കെടുത്തു. ഓൾ കേരള ബാങ്കേഴ്സ് കൺവീനർ സഞ്ജു, കനറ ബാങ്ക് നെയ്യാറ്റിൻകര ശാഖ ചീഫ് മാനേജർ സജിത്, ഡിവിഷണൽ മാനേജർ റിജു പ്രകാശ്, ജിനുമോൾ, സരസ്വതി, നിസാം, അനൂപ്, കൃഷി ഓഫീസർ ബിനു,
സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻ, എൽ. ശശികുമാർ, സി.എഫ്. വിൽസൺ, കമ്മിറ്റി അംഗങ്ങളായ കുന്നിയോട് രാമചന്ദ്രൻ, പി. വിജയൻ, സി.ബി. ബിനു, എസ്. രാജൻ, ടി.ജെ. അനീഷ്, പി.ജി. സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.