doc

തിരുവനന്തപുരം: ലോകത്തിലാദ്യമായി പ്രതിഷ്ഠ നടത്തിയ മലയാളത്തിലെ 51 അക്ഷരങ്ങളുടെയും അക്ഷരദേവതമാരെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാകുന്നു. ' അക്ഷരദേവതമാരും അക്ഷാരാർച്ചനയും ' എന്ന പേരിലുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായ എം.എസ്. ഭുവനചന്ദ്രനും ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലും ചേർന്ന് പൗർണമിക്കാവ് ക്ഷേത്രത്തിൽ നിർവഹിച്ചു. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് പത്രപ്രവർത്തകനായ ഉല്ലാസ് ശ്രീധറാണ്. സതീഷ് സാഗര കാമറയും കൗശൽ മിഡ്പോയിന്റ് കലാസംവിധാനവും വി. മനുരാജ് സംഗീതസംവിധാനവും മിനി മനോജ് അക്ഷര നൃത്ത സംവിധാനവും നിർവഹിക്കുന്നു.