വെള്ളറട: ബി.ഡി.ജെ.എസ് പാറശാല മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം ഇന്ന് രാവിലെ 10ന് തട്ടിട്ടമ്പലം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്,​ സംസ്ഥാന ജനറൽ സെക്രട്ടറി അജി. എസ്.ആർ.എം,​ സെക്രട്ടറി മലയിൻകീഴ് രാജേഷ്,​ ജില്ലാ പ്രസിഡന്റ് പരിത്തിപ്പള്ളി സുരേന്ദ്രൻ,​ ജില്ലാ ജനറൽ സെക്രട്ടറി വേണു കാരണവർ,​ ജില്ലാ ട്രഷറർ ഉപേന്ദ്രൻ കോൺട്രാക്ടർ, ജില്ലാ സെക്രട്ടറി ആലച്ചക്കോണം ആർ. ഷാജി,​ ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഉഷ ശിശുപാലൻ,​കുഴിയാർ രവി,​ശാന്ത തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മണ്ഡലം ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്,​ സെക്രട്ടറി,​ട്രഷറർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ബ്രജേഷ് കുമാർ അറിയിച്ചു.