മുടപുരം:ചാമ്പ്യൻസിന്റെ നേതൃത്വത്തിൽ രവി ആൻ‌ഡ് ഭാസി മെമ്മോറിയൽ സംഘടിപ്പിക്കുന്ന ഒന്നാമത് സി-ലെവൽ ബാഡ്മിന്റൻ ടൂർണമെന്റ് 31ന് നടക്കും.തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിന്നുള്ള മത്സരാ‌ർത്ഥികളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.മുടപുരം തെങ്ങുംവിള ചാമ്പ്യൻസ് ഇൻഡോർ കോ‌ർട്ടിലാണ് മത്സരം നടക്കുന്നത്.രജിസ്ട്രേഷൻ ഫീ ഓരോ ടീമിനും 350 രൂപയാണ്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 5001,രണ്ടാം സ്ഥാനം നേടുന്നവർക്ക് 2501, മൂന്നും നാലും സ്ഥാനം നേടുന്നവർക്ക് 1001 രൂപ വീതം എന്നിങ്ങനെയാണ് സമ്മാനത്തുക.സമ്മാനങ്ങൾ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജി.ബി.മുകേഷ് വിതരണം ചെയ്യും.മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9995974733, 9349874724, 8547474710 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.അപേക്ഷിക്കേണ്ട അവസാന തീയതി 29.