പാറശാല: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാമത് വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാറശാല ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി നിയമ ബോധവത്കരണ കാമ്പെയിൻ സംഘടിപ്പിച്ചു. കുറുങ്കുട്ടി നന്ദനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ' സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം' പരിപാടി കീഴത്തോട്ടം വാർഡ് മെമ്പർ താര ഉദ്ഘാടനം ചെയ്‌തു. മുതിർന്നവർ, കുട്ടികൾ എന്നിവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഡ്വ. വിജയകുമാർ ക്ലാസെടുത്തു. നെയ്യാറ്റിൻകര കോടതിയിലെ പാര ലീഗൽ വോളന്റിയർമാരായ ലേഖ, ശ്രീകാന്ത് എന്നിവരും നിയമ വിഷയങ്ങളിൽ ലഘുവിശദീകരണങ്ങൾ നൽകി. അങ്കണവാടി വർക്കർമാരായ വിജയകുമാരി, രമ, ഷെറിൻ, വാർഡ് വികസന ഭാരവാഹികളായ ശിവകുമാരൻ നായർ, രാജൻ, കുഞ്ഞുമോൻ, ജോയൽ, അനു എന്നിവർ പങ്കെടുത്തു.