തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് ഡിസംബർ 6 മുൻപായി സമർപ്പിക്കണം, സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈനായി അപേക്ഷ അംഗീകരിക്കേണ്ട അവസാന തീയതി ഡിസംബർ 15.
സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലീം/നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം.