തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽവച്ച് യുവതിയോട് മോശമായി പെരുമാറിയ പ്രതിയെ കന്റോൺമെന്റ് പൊലീസ് പിടികൂടി. കരുംകുളം പുതിയതുറ ഉരിയരികുന്ന് വീട്ടിൽ ടൈറ്റസിനെയാണ് (30) അറസ്റ്റുചെയ്‌തത്. വെള്ളിയാഴ്ച വൈകിട്ട് 4നായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇയാൾ സമാനസ്വഭാവമുള്ള കേസുകളിൽ മുമ്പും പ്രതിയായിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.