തിരുവനന്തപുരം: തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപമെത്തിയതിനാൽ ഇന്ന് സംസ്ഥാനവ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 27 വരെ ശക്തമായ കാറ്റിനും സാദ്ധ്യത.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും 1077 എന്ന നമ്പരിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണാൽ കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂമായ 1912 നമ്പരിൽ അറിയിക്കണം.