കോവളം:വെങ്ങാനൂർ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ
ശ്രീ അയ്യങ്കാളി പ്രതിഭാ പുരസ്‌കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചലച്ചിത്ര നടൻ ഇന്ദ്രൻസിന് ഇന്ന് സമ്മാനിക്കും.വെങ്ങാനൂർ ശ്രീഅയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ വൈകിട്ട് 6ന് നടക്കുന്ന സമ്മേളനത്തിൽ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ് പ്രസിഡന്റ് ഷാബു ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും.എം.വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,നഗരസഭാ വാർഡ് കൗൺസിലർ സിന്ധു വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജൻ തുടങ്ങിയവർ സംസാരിക്കും.