നെടുമങ്ങാട്:ബാലസംഘം പൂവത്തൂർ ഏരിയതല മെമ്പർഷിപ്പ് ഏറ്റുവാങ്ങൽ പുങ്കുംമൂട്ടിൽ നടന്നു.മുഖ്യ രക്ഷാധികാരി എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ശ്രീഭദ്ര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര്യ,ജില്ലാ ജോയിന്റ് കൺവീനർ ശ്രീലത,അക്കാദമിക് കൺവീനർ രാജേഷ്,ഏരിയ കൺവീനർ രാജേന്ദ്രൻ,മേഖല കൺവീനർ കെഎസ്.ഉദയകുമാർ,അർജുൻ,അമൽരാജേന്ദ്രൻ എന്നിവർ സംസാരിച്ചു.ബാലസംഘം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ സമ്മാനം നേടിയ ശ്രീഭദ്രയ്ക്ക് ഉപഹാരം നൽകി അനുമോദിച്ചു.