1

കഴക്കൂട്ടം: എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരുമായി മാവേലിക്കരയിലേക്കുപോയ ടാക്സി കാറിന് ഓട്ടത്തിനിടെ തീപിടിച്ചു. ഇന്നലെ പുലർച്ചെ 3.50 ന് കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്ക് സമീപം യാ അലി ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കാർ പൂർണമായി കത്തി നശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപടർന്ന ഉടൻ കാർ നിറുത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. കഴക്കൂട്ടം ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.