p

തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് 2021 അദ്ധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ

പ്രോഗ്രാമുകൾ നടത്താൻ യു.ജി.സി അനുമതി. ബിരുദ ബിരുദാനന്തര തലങ്ങളിലായി ഇരുപത് കോഴ്സുകൾ (പ്രോഗ്രാമുകൾ) നടത്താനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ബിരുദ തലത്തിൽ ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബി.ബി.എ, ലൈബ്രറി സയൻസ്, കൊമേഴ്സ് എന്നിവയ്ക്കുമാണ് യു.ജി.സി അംഗീകാരം.

കോഴ്സുകൾക്ക് നവംബർ ഒന്നുമുതൽ ഒാൺലൈനായി അപേക്ഷിക്കാം. ബി.എസ്‌‌സി മാത്തമാറ്റിക്സ്, എം.എസ്‌‌സി മാത്തമാറ്റിക്സ്, ബി.എസ്‌‌സി കമ്പ്യൂട്ടർ സയൻസ്, എം.എസ്‌‌സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ എന്നീ പ്രോഗ്രാമുകൾക്ക് യു.ജി.സിയുടെ അംഗീകാരത്തിനുള്ള നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് അഡ്മിഷൻ ആരംഭിക്കും.

പ്രായപരിധി ഇല്ലാതെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാവർക്കും ഉപയോഗപ്രദമാകും. റെഗുലർ പ്രോഗ്രാമുകൾ വഴി ലഭിക്കുന്നതിന് തുല്യമായ ബിരുദമാണ് വിദൂര വിദ്യാഭ്യാസം വഴിയും ലഭിക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.ideku.net.