തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജെൻഡർ ഇക്വാളിറ്റി കമ്മിറ്റിയുടെയും വുമൺ സ്റ്റഡി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലിംഗ നീതി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റിൽ നടന്ന പരിപാടിയിൽ കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ദൃശ്യ ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മലയാള വിഭാഗം അസി. പ്രൊഫ.ദിവ്യ.എം.ജി, ഭൂമിശാസ്ത്ര വിഭാഗം അസി. പ്രൊഫ. ആതിര.ജി.എസ്, ഹിന്ദി വിഭാഗം അസി. ഡോ. സരിത.എം.എൽ, കുമാരി ദൃശ്യ ദിലീഷ് എന്നിവർ സംസാരിച്ചു.