school

കിളിമാനൂർ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ പൊതുസമൂഹം ഏറ്റെടുത്തതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കിളിമാനൂർ എൽ.പി.എസിൽ നിർമ്മിച്ച ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു. രക്ഷിതാക്കളുടെ അനുമതി ഉണ്ടെങ്കിൽ മാത്രം കുട്ടികൾ സ്കൂളിൽ വന്നാൽ മതി. എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് സ്വാഗതം പറഞ്ഞു. ഹൈടെക് ക്ലാസ് മുറികളുടെ സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളിയും, വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാര വിതരണം ജില്ലാ പഞ്ചായത്തംഗം ഗിരികൃഷ്ണനും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ, ബ്ലോക്ക് പഞ്ചായത്തംഗം സജികുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കൊട്ടറ മോഹൻ, ഉഷാകുമാരി, ജയകാന്ത്, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ജവാദ്, എസ്.എസ്.കെ പ്രോജക്ട് എൻജിനിയർ അനീഷ, ബി.പി.ഒ വി.ആർ. സാബു, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.