തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രവും കേരള ഫോക്‌ലോർ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച നാലുദിവസത്തെ ദേശീയ വെബിനാർ സമാപിച്ചു. കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ വെബിനാർ ഉദ്ഘാടനം ചെയ്തു. കാമ്പസ് ഡയറക്ടർ ഡോ. പി.വി.ഓമന അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവൻ, വൈസ് പ്രസിഡന്റ് എ.വി. അജയകുമാർ, മലയാള വിഭാഗം അദ്ധ്യക്ഷ ഡോ.എൽ. ലിസി മാത്യു, എൻ.എസ്.എസ് ഓഫീസർ ഡോ. അജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി, ഡോ.എസ്. പ്രിയ, ഡോ. സുന്ദരേശൻ, റോഷൻ ചെറിയാൻ, ദേവിക, അനിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ.ആർ. ചന്ദ്രബോസ്, ഡോ. ഹരികുമാർ ചങ്ങമ്പുഴ, ഡോ.എം.എ. സിദ്ദീഖ്, ഡോ.ടി. ജിതേഷ്, ഡോ.ആർ.ബി. ശ്രീകല, ഡോ.എസ്. അഭിലാഷ്, ഡോ. ബിജു ബാലകൃഷ്ണൻ, ഡോ. ഉത്തരംകോട് ശശി, ഡോ. ചായം ധർമ്മരാജൻ, ഡോ.സ്മിത കെ. നായർ, ഡോ. പെട്രീഷ്യ ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സംസ്‌കൃത സർവകലാശാല മലയാളവിഭാഗം അസി. പ്രൊഫസറും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ ഡോ.എ.എസ്.പ്രതീഷായിരുന്നു വെബിനാർ കോ ഒാർഡിനേറ്റർ.