വെള്ളറട: വെള്ളറട ആസ്ഥാനമായി രൂപീകരിച്ച സാഗരയുടെ സംഗമം വെള്ളറട കെ.പി.എം ഹാളിൽ നടന്നു. സാബുപണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ ഉദ്ഘാടനം ചെയ്‌തു. വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗളദാസ്, കലാകാരന്മാരായ കുടപ്പനമൂട് സുദർശനൻ, കിളിയൂർ സദൻ, പാറശാല ജയമോഹൻ, മലവാരി ശശി തുടങ്ങിയ മുതിർന്ന കാലാകാരന്മാരെ യോഗത്തിൽ ആദരിച്ചു. സാഗരയിലെ മുൻ കാലാകാരന്മാർക്കും ഉപഹാരങ്ങൾ നൽകി. ദീബുപണിക്കർ, കൊല്ലം സുൽഫി, തിരുമല ചന്ദ്രൻ, പ്രസാദ്, ഗൗതമൻ തുടങ്ങിയവർ സംസാരിച്ചു.